Tag: international jackfruit fest 2018

അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു

അമ്പലവയൽ: സംസ്ഥാന  കൃഷിവകുപ്പും  കേരള കാർഷിക സർവ്വകലാശാലയും ചേർന്ന് ജൂലൈ ഒമ്പത് മുതൽ അമ്പലവയൽ മേഖലാ ഗവേഷണ കേന്ദ്രത്തിൽ നടന്നു വന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ അന്താഷ് ട്ര സിമ്പോസിയവും അവസാനിച്ചു. കഴിഞ്ഞ ആറ് വർഷമായി അമ്പലവയലിൽ അന്താരാഷ്ട്ര ചക്ക  മഹോത്സവം നടത്താറുണ്ടങ്കിലും ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി നടന്ന പരിപാടിയിൽ ഇന്തോനേഷ്യാ ,ശ്രീലങ്ക ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള  പ്രതിനിധികളും  രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും…

ചക്കയുടെ ഗവേഷണ കേന്ദ്രം അനിവാര്യം : ശ്രീപദ്രേ

അമ്പലവയൽ: ചക്കയുടെ മേഖല സമഗ്രമായി വികസിപ്പിക്കുന്നതിന് ഗവേഷണ കേന്ദ്രം അനിവാര്യമാണെന്ന് പ്രശസ്ത പത്രപ്രവർത്തകനും ജാക്ക് ഫ്രൂട്ട് അമ്പാസിഡറുമായ ശ്രീപദ്രേ പറഞ്ഞു. അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന അന്താരാഷ്‌ട ചക്ക മഹോത്സവത്തിൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീപദ്രേ.      മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, ഗുണമേന്മ, പാക്കിങ്, ആരോഗ്യം – പോഷക സമ്പന്ന പഠനം, സംരംഭകത്വം വികസിപ്പിക്കൽ, അവബോധം ഉണ്ടാക്കൽ, ജീൻപൂൾ, എന്നിവയ്ക്ക് ഗവേഷണകേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ തുടങ്ങണം എന്നും ശ്രീപദ്രേ പറഞ്ഞു .    …

ചക്ക വിപണനം ക്ഷീരസംഘങ്ങളിലൂടെ നടപ്പാക്കണം: നാരായണ ഗൗഡ

അമ്പലവയൽ:- ചക്കക്ക് മികച്ച വിപണന സാധ്യത ഒരുക്കുന്നതിന് ക്ഷീര സംഘങ്ങളുടെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്   ഡോ: നാരായണ ഗൗഡ അഭിപ്രായപ്പെട്ടു. കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി  പ്രത്യേകം അനുവദിച്ച അഭിമുഖത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കർണാടക കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.നാരായണ ഗൗഡ .2011 – 12 കാലയളവിൽ 2000 കോടി രൂപയുടെ വരുമാനമാണ് ചക്ക ഉൽപന്നങ്ങളിലൂടെ രാജ്യത്തെ കർഷകർക്ക്…

അന്താരാഷ്ട്ര ചക്ക മഹോല്‍സവം 15ന് സമാപിക്കും

അന്താരാഷ്ട്ര ചക്ക മഹോല്‍സവം 15ന് സമാപിക്കും അമ്പലവയല്‍: കാര്‍ഷിക മേഖലസര്‍വ്വകലാശാലയില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിയില്‍ ബോധവല്‍ക്കരണവുമായി ജില്ലാ കൃഷി ഓഫീസിനുകീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ വയനാടിന്റെ സ്റ്റാള്‍ ശ്രദ്ധേയമായി. കര്‍ഷകര്‍ക്ക് കൃഷിയിലുളള പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം, വിവിധ പരിശീലനങ്ങള്‍, പ്രതേ്യക ക്ലാസുകള്‍, കൃഷിത്തോട്ടത്തിന്റെ മാതൃക, നിര്‍മ്മാണം തുടങ്ങിയവയും ആത്മയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്നു. ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസറുടെ കീഴില്‍ ഏകദേശം 30 ഓളം അംഗങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്കുതലത്തില്‍ മികച്ച…

Updates from International Jackfruit Fest 2018

അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി അമ്പലവയല്‍:-മേഖലാകാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്‍റെ ഭാഗമായി സൗജന്യ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീ സ്സൊസൈറ്റിയുടെ സ്റ്റാള്‍ ശ്രദ്ധേയമായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കുകയാണ് പ്രധാന ലക്ഷ്യം. സുപ്രീം കോടതിയുടേയും, ഹൈകോടതിയുടേയും മേല്‍ നോട്ടത്തി ല്‍ജില്ലാജഡ്ജിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പിന്നോക്ക കോളനികള്‍ എന്നിവിടങ്ങളിലെല്ലാം നിയമപരമായ ക്ലാസുകള്‍ നല്‍കുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ജില്ലയില്‍ പതിനായിരത്തില്‍പ്പരം കേസുകള്‍ ജില്ലാലീഗല്‍ സര്‍വീസ്…

അന്താരാഷ്ട്ര ചക്ക മഹോല്‍സവം: ശ്രദ്ധേയമായി സ്റ്റാളുകള്‍

അന്താരാഷ്ട്ര ചക്ക മഹോല്‍സവം: ശ്രദ്ധേയമായി സ്റ്റാളുകള്‍ അമ്പലവയല്‍: അന്താരാഷ്ട്ര ചക്ക മഹോത്സവത്തില്‍ കൊതിയൂറും വിഭവങ്ങളുമായി സ്റ്റാളുകള്‍. 101 -ല്‍പരം ചക്ക വിഭവങ്ങളുമായാണ് ചക്ക മഹോല്‍സവത്തില്‍ ആര്‍എആര്‍എസ് സ്റ്റാഫ് അംഗങ്ങള്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചക്ക വിഭവങ്ങളുമായിട്ടാണ് പ്രദര്‍ശന ശാലയില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. ചക്കയുടെ 101 വിഭവങ്ങളും അമ്പലവയല്‍ ഫുഡ്‌പ്രൊസസിംഗ് ലാബിലാണ് തയാറാക്കിയത്. വ്യത്യസ്തത പുലര്‍ത്തുന്ന വിഭവങ്ങളും ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും കര്‍ഷകരെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ചക്കയുടെഎല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് വ്യത്യസ്തമായ 101 വിഭവങ്ങളിലൂടെ. കാണികള്‍ക്ക്…