Category: News

പൂപ്പൊലി 2018 ഇന്ന് സമാപിക്കും 18.01.2018

അമ്പലവയല്‍:- കേരളാ കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി 2018 ഇന്ന്  സമാപിക്കും. പൂപ്പൊലിയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ഈ വര്‍ഷമാണ്. ജനുവരി ഒിന്നിന് ആരംഭിച്ച പുഷ്പമേള കാണാന്‍ കുട്ടികളുള്‍പ്പടെ പതിനാറാം തീയതി വരെ നാലുലക്ഷത്തില്‍പരം പേരെത്തി. ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങി പരിഗണന അര്‍ഹിക്കുന്ന നിരവധിപേര്‍ക്ക് സൗജന്യമായും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കൺസഷന്‍ നിരക്കിലുമായിരുന്നു പ്രവേശനം.  ടിക്കറ്റ് വില്പന ഇനത്തില്‍ മാത്രം എപത്തിയൊന്നുലക്ഷം രൂപ വരുമാനം ലഭിച്ചു.…

ലഹരി വിരുദ്ധ ഡിജെ തരംഗം ഇന്ന് പൂപ്പൊലിയില്‍

വ്യത്യസ്തമായ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി സുല്‍ത്താന്‍ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കു സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, യുവാക്കളുടെ ഹരമായി മാറികൊണ്ടിരിക്കു ഡിജെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി പൂപ്പൊലി വേദിയിലരങ്ങേറും. ഡിജെ പരിപാടികളില്‍ ലഹരിയുടെ ഉപയോഗം അമിതമാണെന്ന  ആക്ഷേപത്തെ തീര്‍ത്തും പ്രതിരോധിക്കു തരത്തിലാണ് പൂപ്പൊലിയില്‍ ഡിജെ  ഒരുക്കിയിരിക്കുന്നത്.  കൂടുതലായും മലയാളം ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബ്രസീല്‍ , റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തനതായ നൃത്ത രൂപവും വയനാ’ട്ടിലെ ഗോത്ര വിഭാഗങ്ങളുടെ നൃത്തവുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.  വിദ്യാര്‍ത്ഥികളെയും,…

നൂറിൽ പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ മാതൃകാ നെൽവയൽ

പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടുള്ള മനോഹരമായ നെൽപാടങ്ങളുരാണ്. വയൽനാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തുന്നവർക്ക് ഈ പാടങ്ങൾ സമ്മാനിക്കുന്നത്. . സ്റ്റാളിന്റെ മുന്‍കവാടത്തില്‍ പച്ചപ്പ്‌വിരിയിച്ച് നിരന്നുനില്‍ക്കുന്ന  വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരം  കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുന്നു . കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒര ഏക്കര്‍ വയലിൽ  നൂറ്റിയൊന്നില്‍പരം  നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്.  പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്,…

വയനാടൻ ഫിൽറ്റർ കോഫി പരിചയപ്പെടുത്തി വേവിൻ പൂപ്പൊലിയിൽ

അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയിൽ എത്തുന്നവർക്ക് വയനാടൻ ഫിൽറ്റർ കോഫി പരിചയപ്പെടുത്തുകയാണ് നബാർഡിന് കീഴിൽ കൽപ്പറ്റ ആസ്ഥാനമായി    പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യൂസർ കമ്പനി.  പൂപ്പൊലിയിൽ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ സ്റ്റാൾ ജനശ്രദ്ധ നേടി.  വയനാടൻ കാപ്പി മൂല്യ വർദ്ധിത ഉത്പന്നത്തിന് കർഷകരുടെ സാധ്യതയും പ്രതീക്ഷയും വിളിച്ചോതുന്നതാണ് വേവിൻ  കമ്പനിയുടെ  വിൻകോഫി സ്റ്റാൾ. കാപ്പി കർഷകർക്ക് ഇവിടെ ഉത്പന്നം പരിചയപ്പെടാനും,  മാർക്കറ്റ് വിലയേക്കാൾ കൂട്ടി കാപ്പി  വിൽക്കാൻ അവസരവും – വിവരശേഖരണവും നടത്തുന്നുണ്ട്. കാപ്പി കർഷകർക്ക് ഏറെ…

പഠനയാത്രകൾ വയനാട്ടിലേക്ക്: അറിവിന്റെ വിദ്യാലയമായി പൂപ്പൊലി

 ക്രിസ്തുമസ് പുതുവത്സര അവധി യാഘോഷത്തിനും പഠനയാത്രകൾക്കും ഇത്തവണ മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാലയങ്ങൾ തിരഞ്ഞെടുത്തത് വയനാടിനെ. വയനാടിന്റെ പ്രധാന ടൂറിസം സീസണിൽ പൂപ്പൊലി നടക്കുന്നതിനാൽ സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന ഇടമായി അമ്പലവയലും മാറി.     അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേള അറിവിന്റെ വിദ്യാലയമായി മാറി.. ദിവസവും ഇരുപതിലേറെ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ്  പൂപ്പൊലി സന്ദര്‍ശിക്കാനെത്തുന്നത്. കുരുന്നുകളുടെ ചിരിയും കളിയും പൂപ്പൊലിയില്‍ ഉത്സവമാകുന്നു. വിനോദത്തിനുപുറമെ പഠനത്തിനും പരസ്പര സഹായസഹകരണങ്ങള്‍ക്കും വേദിയാവുകയാണ് പൂപ്പൊലി. ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിൽ…

പൂക്കളുടെ നാട്ടിൽ പൂമ്പാറ്റകളായി അവർ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി

പൂക്കളുടെ നാട്ടിൽ പൂമ്പാറ്റകളായി അവർ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീൽ ചെയറിൽ അമ്പലവയൽ: ജനുവരി ഒന്നിന് അമ്പലവയലിൽ ആരംഭിച്ച പൂപ്പൊലിയുടെ അഞ്ചാം പതിപ്പിൽ ലക്ഷകണക്കിന് ആളുകൾ സന്ദർശകരായി എത്തിയെങ്കിലും ചൊവ്വാഴ്ച അന്താരാഷ്ട്ര പുഷ്പമേളക്കെത്തിയ പതിനേഴംഗ സംഘത്തിന്റെ വരവ് സംഘാടകരിൽ ആവേശമുണർത്തി.      രോഗത്തിന്റെയും  ശാരീരിക അസ്വസ്ഥതകളുടെയും അവശതകൾ കൊണ്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ  വിശ്രമിക്കുന്ന ഈ പതിനേഴ് പേരും മലപ്പുറത്ത് നിന്നാണ് വയനാടും പൂപ്പൊലിയും കാണാൻ എത്തിയത്. മലപ്പുറം…

വ്യത്യസ്ത തരത്തിലുള്ള കുരുമുളക് പ്രദർശനവുമായി കാർഷിക ക്ഷേമ വകുപ്പ്

വ്യത്യസ്ത തരത്തിലുള്ള കുരുമുളക് പ്രദർശനവുമായി കാർഷിക ക്ഷേമ വകുപ്പ് അമ്പലവയൽ: പൂപ്പൊലിയിൽ കർഷകർക്ക് പുത്തൻ അറിവുകളും വിവരങ്ങളുമായി കാർഷിക ക്ഷേമ വകുപ്പും കേരള കാർഷിക വികസന വകുപ്പും .കണ്ണൂർ കേന്ദ്രീകരിച്ചു പ്രവത്തിക്കുന്ന പന്നിയൂർ കാർഷിക ഗവേഷണത്തിൽ വികസിപ്പിച്ചെടുത്തുള്ള കുരുമുളകിന്റെ പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു. 7 വ്യത്യസ്ത തരത്തിലുള്ള കുരുമുളകാണ് ഉള്ളത്. വയനാടൻ കുരമുളകിനേക്കാൾ ആദായകരമാണ് പന്നിയൂർ കുരുമുളകുകൾ .വയനാടൻ കുരുമുളകുകൾക്ക് ഉയർന്ന പ്രതിരോധശേഷി ഔഷധ ഗുണവും ഉണ്ടെങ്കിലും അവ ഇടവിട്ട  വർഷങ്ങളിലാണ് കായ്ക്കുന്നത്. . ദ്രുത വാട്ടം…

Wayanad to be made floriculture hub

10 ha at RARS to be set apart for floriculture research Minister for Agriculture V.S. Sunil Kumar has said that the government has initiated a series of efforts to develop Wayanad district as the floriculture hub of the State. Speaking after inaugurating the fifth edition of Pooppoli, the international flori-fest and exhibition, at the Regional…

കാർഷിക സംരംഭകരുടെ സാമ്പത്തിക സുരക്ഷയൊരുക്കാൻ ഇസാഫ്

അമ്പലവയൽ: കാർഷിക സംരംഭകരുടേയും കർഷകരുടേയും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളാണ് ഇസാഫ് ചെയ്യുന്നതെന്ന് സ്ഥാപക ഡയറക്ടും ,ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. പോൾ തോമാസ് അമ്പലവയലിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൂപ്പൊലി പൂ കൃഷിയുടെ സാധ്യതകളാണ് ജനങ്ങൾക്ക്   കാണിച്ച് തരുന്നത്.ഈ മേഖലയിലെ സംരംഭകർക്കും ഇസാഫ് ബാങ്ക് വഴി സഹായം നൽകും.. ഇന്ത്യയിൽ 20 ലക്ഷം  അംഗങ്ങളും കേരളത്തിൽ 6 ലക്ഷം അംഗങ്ങളും ഉള്ള ഇസാഫ് വയനാട്ടിലും പ്രർത്തനങ്ങൾ തുടങ്ങി. കർഷകരുടെ ‘അതിജീവനത്തിന് അവരെ…

വന്യമൃഗ പ്രതിരോധത്തിന് ചുരുങ്ങിയ ചിലവിൽ ഗവേഷണ ഉപകരണവുമായി വിനു

അമ്പലവയൽ :  രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടിൽ കർഷകർക്ക് ചുരുങ്ങിയ ചിലവിൽ പ്രതിരോധ ഉപകരണവുമായി കർഷകൻ .ചെതലയത്തെ കാൽക്കോരി മൂല എ.എ. വിനു ആണ് സ്വന്തമായി  നിർമ്മിച്ച ഉപകരണം കർഷകർക്ക് നൽകുന്നത്. പാട്ട കൃഷി നടത്തുന്ന വിനുവും  സുഹൃത്തുക്കളും ആനയെയും കുരങ്ങിനെയുമെല്ലാം അകറ്റാൻ പല പ്രയോഗങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതിന് ശേഷമാണ് വലിയ വെടിയൊച്ച കേൾപ്പിക്കാനായി സ്വന്തമായി ഒരു  ഉപകരണം നിർമ്മിക്കണം എന്ന ആശയം ഉയർന്നത്. അങ്ങനെയാണ് ഗവേഷണം ആരംഭിച്ചത്. ചുരുങ്ങിയ ചിലവിൽ എങ്ങനെ  പ്രതിരോധ സംവിധാനം…