Updates from International Jackfruit Fest 2018

Spread the love

അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ നിയമസഹായവുമായി
ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി

അമ്പലവയല്‍:-മേഖലാകാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്‍റെ ഭാഗമായി സൗജന്യ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീ സ്സൊസൈറ്റിയുടെ സ്റ്റാള്‍ ശ്രദ്ധേയമായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കുകയാണ് പ്രധാന ലക്ഷ്യം. സുപ്രീം കോടതിയുടേയും, ഹൈകോടതിയുടേയും മേല്‍ നോട്ടത്തി ല്‍ജില്ലാജഡ്ജിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പിന്നോക്ക കോളനികള്‍ എന്നിവിടങ്ങളിലെല്ലാം നിയമപരമായ ക്ലാസുകള്‍ നല്‍കുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ജില്ലയില്‍ പതിനായിരത്തില്‍പ്പരം കേസുകള്‍ ജില്ലാലീഗല്‍ സര്‍വീസ് അതോറിറ്റിയിലൂടെ പരിഹരിച്ചിട്ടുണ്ട്. സ്കൂള്‍തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകളും നല്‍കി വരുന്നു. കൂടാതെ സൗജന്യ കൗണ്‍സിലംങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രതിഫലം പ്രതീക്ഷിക്കാതെയാണ് നിയമസഹായം ചെയ്തുകൊടുക്കുന്നതെന്ന് അഡ്വക്കേറ്റ് അസീസ് പറഞ്ഞു.

ചക്ക സദ്യമാറ്റിവച്ചിരിക്കുന്നു
അമ്പലവയല്‍ മേഖലകാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്‍റെ ഭാഗമായിജൂലൈ 14 ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ചക്ക സദ്യ പ്രതികൂലകാലാവസ്ഥമൂലംമാറ്റി വച്ചതായി ഗവേഷണകേന്ദ്രം മേധാവി അിറയിച്ചു.

101 ചക്ക വിഭവങ്ങളുമായി ആര്‍.എ.ആര്‍.എസ്

അമ്പലവയല്‍: 101 -ല്‍പരം ചക്ക വിഭവങ്ങളുമായി ചക്ക മഹോല്‍സവത്തില്‍ ആര്‍.എ.ആര്‍.എസ്സ്റ്റാഫ്അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍കൂടുതല്‍ ചക്ക വിഭവങ്ങളുമായിട്ടാണ് പ്രദര്‍ശന ശാലയില്‍സ്റ്റാള്‍ ഒരുക്കിയിട്ടുളളത്. ചക്കയുടെ 101 വിഭവങ്ങളും അമ്പലവയല്‍ ഫുഡ്പ്രൊസസ്സിഗ്ലാബിലാണ്തയ്യാറാക്കിയത്. വ്യത്യസ്തത പുലര്‍ത്തുന്ന വിഭവങ്ങളും, ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുംകര്‍ഷകരെ പരിചയപ്പെടുത്തുകയാണ്ലക്ഷ്യം. ചക്കയുടെഎല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്ന്കാണിക്കുകയാണ് ഈ 101 വിഭവങ്ങളിലൂടെ.

അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ കൃഷിക്കാര്‍ക്ക്
ബോധവല്‍ക്കരണവുമായി ആതമ വയനാട്
അമ്പലവയല്‍: അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിയില്‍ ബോധവല്‍ക്കരണവുമായി ജില്ലാ കൃഷി ഓഫീസിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ വയനാടിന്‍റെ സ്റ്റാള്‍ ശ്രദ്ധേയമായി. കര്‍ഷകര്‍ക്ക് കൃഷിയിലുളള പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം, വിവിധ പരിശീലനങ്ങള്‍, പ്രത്യേക ക്ലാസുകള്‍, കൃഷിത്തോട്ടത്തിന്‍റെ മാതൃക, നിര്‍മ്മാണം തുടങ്ങിയവയുംആത്മയുടെമേല്‍നോട്ടത്തില്‍ നടത്തിവരുന്നു. ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസറുടെ കീഴില്‍ ഏകദേശം 30 ഓളംഅംഗങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്കു തലത്തില്‍ മികച്ച കര്‍ഷകരെ കണ്ടെത്തി അവരെ ചെറിയ ഗ്രൂപ്പുകളായി തരം തിരിച്ച് കര്‍ഷകര്‍ക്ക് വേണ്ട പരിശീലനം നല്‍കിവരുന്നു.

ഈ വര്‍ഷം അന്താരാഷ്ട്ര ചക്ക മഹോല്‍സവവര്‍ഷമായികേരളസംസ്ഥാനം ആചരിക്കുന്നതു കൊണ്ട് ഇപ്പോള്‍ ചക്കയില്‍ നിന്ന് എങ്ങനെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന പരിശീലന പരിപാടി വീട്ടമ്മമാര്‍ക്കായി നല്‍കിവരുന്നു. ചക്കയുടെഎല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തികൊണ്ട് സീറോ വെയിസ്റ്റേജായാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ചക്കയും, ചക്കയുല്‍പന്നങ്ങളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്റ്റാള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിയറ്റ്നാം ചക്ക, തേന്‍ വരിക്ക, റോസ് വരിക്ക, ജെ 33, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കജെല്ലി, ചക്കതേന്‍, ചക്കകുരുലെഡു, ചക്ക മിഠായി എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

ചക്ക മഹോല്‍സവത്തില്‍ കാണികള്‍ക്ക് വിജ്ഞാനമേകി
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

അമ്പലവയല്‍: അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ കാണികള്‍ക്ക് പുത്തനറിവ് നല്‍കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. കൃഷിമേഖലയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും അടങ്ങിയ പുസ്തകങ്ങള്‍ സജന്യമായി വിതരണം ചെയ്യുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായിതുടരുന്ന അമ്പലവയല്‍ ആര്‍.എ.ആര്‍.എസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്. ഇന്നത്തെ ചുറ്റുപാടില്‍ ചക്കയുടെ ആരോഗ്യകരമായ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റുകളും സ്റ്റാളില്‍ കാണാം.

Leave Comment

Your email address will not be published. Required fields are marked *