ചക്കയുടെ ഗവേഷണ കേന്ദ്രം അനിവാര്യം : ശ്രീപദ്രേ

Spread the love
അമ്പലവയൽ:
ചക്കയുടെ മേഖല സമഗ്രമായി വികസിപ്പിക്കുന്നതിന് ഗവേഷണ കേന്ദ്രം അനിവാര്യമാണെന്ന് പ്രശസ്ത പത്രപ്രവർത്തകനും ജാക്ക് ഫ്രൂട്ട് അമ്പാസിഡറുമായ ശ്രീപദ്രേ പറഞ്ഞു. അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന അന്താരാഷ്‌ട ചക്ക മഹോത്സവത്തിൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീപദ്രേ.
     മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, ഗുണമേന്മ, പാക്കിങ്, ആരോഗ്യം – പോഷക സമ്പന്ന പഠനം, സംരംഭകത്വം വികസിപ്പിക്കൽ, അവബോധം ഉണ്ടാക്കൽ, ജീൻപൂൾ, എന്നിവയ്ക്ക് ഗവേഷണകേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ തുടങ്ങണം എന്നും ശ്രീപദ്രേ പറഞ്ഞു .
    ചക്ക ഒരു വിഷ രഹിത ഉല്പന്നമാണ്. ശ്രീലങ്കയിൽ സ്ത്രീകൾ ഗർഭകാലത്ത് ചക്ക പ്രധാന ഔഷധമായും ഭക്ഷണമായും ഉപയോഗിക്കുന്നു. ചക്കക്കുരുവിന്റെ ഔഷധ മൂല്യം തിരിച്ചറിഞ്ഞ് അതുപയോഗപ്പെടുത്തണം. വിയറ്റ്നാം ഇക്കാര്യത്തിൽ വളരെ മുന്നോട്ടു പോയിട്ടുണ്ട്.  ലോകമെമ്പാടും ഇപ്പോൾ ചക്കക്ക് ആവശ്യം വർദ്ധിച്ചിട്ടുണ്ട്. ചക്ക സൂക്ഷിക്കാൻ ശീതീകരിച്ച സംഭരണ കേന്ദ്രങ്ങൾ ആവശ്യമാണ്. ചക്കയുടെ പ്രാധാന്യം മനസ്സിലാക്കാൻ സ്കൂൾ തലം മുതൽ പ്രോത്സാഹനം ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.

Leave Comment

Your email address will not be published. Required fields are marked *