അന്താരാഷ്ട്ര ചക്ക മഹോല്‍സവം 15ന് സമാപിക്കും

Spread the love

അന്താരാഷ്ട്ര ചക്ക മഹോല്‍സവം 15ന് സമാപിക്കും
അമ്പലവയല്‍: കാര്‍ഷിക മേഖലസര്‍വ്വകലാശാലയില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിയില്‍ ബോധവല്‍ക്കരണവുമായി ജില്ലാ കൃഷി ഓഫീസിനുകീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ വയനാടിന്റെ സ്റ്റാള്‍ ശ്രദ്ധേയമായി. കര്‍ഷകര്‍ക്ക് കൃഷിയിലുളള പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം, വിവിധ പരിശീലനങ്ങള്‍, പ്രതേ്യക ക്ലാസുകള്‍, കൃഷിത്തോട്ടത്തിന്റെ മാതൃക, നിര്‍മ്മാണം തുടങ്ങിയവയും ആത്മയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്നു. ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസറുടെ കീഴില്‍ ഏകദേശം 30 ഓളം അംഗങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്കുതലത്തില്‍ മികച്ച കര്‍ഷകരെ കണ്ടെത്തി അവരെ ചെറിയ ഗ്രൂപ്പുകളായി തരം തിരിച്ച് കര്‍ഷകര്‍ക്ക് വേണ്ട പരിശീലനം നല്‍കിവരുന്നു.
ഈ വര്‍ഷം അന്താരാഷ്ട്ര ചക്ക മഹോല്‍സവ വര്‍ഷമായി കേരള സംസ്ഥാനം ആചരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ചക്കയില്‍ നിന്ന് എങ്ങനെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന പരിശീലന പരിപാടി വീട്ടമ്മമാര്‍ക്കായി നല്‍കിവരുന്നു. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തികൊണ്ട് സീറോ വെയിസ്റ്റേജായാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ചക്കയും, ചക്കയുല്‍പന്നങ്ങളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്റ്റാള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിയറ്റ്‌നാം ചക്ക, തേന്‍ വരിക്ക, റോസ് വരിക്ക, ജെ 33, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കജെല്ലി, ചക്കതേന്‍, ചക്കകുരു ലെഡു, ചക്ക മിഠായി എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

ചക്ക മഹോല്‍സവത്തില്‍ അമ്പത്തില്‍പ്പരം വിഭവങ്ങളുമായി
കെ.വി.കെ സ്റ്റാള്‍
അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചക്ക മാഹോല്‍സവത്തില്‍ വിഭവ സമൃദ്ധി തീര്‍ത്ത് കൃഷി വിജ്ഞാന്‍ കേന്ദ്ര. ചക്ക ഹലുവ, ചക്ക മിക്‌സ്ചര്‍, ചക്ക പപ്പടം തുടങ്ങി അന്‍പതില്‍പരം വിഭവങ്ങളാണ് ഇവിടെയുളളത്. ഏഴുപേരടങ്ങുന്ന സ്ത്രീ സംരഭത്തില്‍ സഫിയയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.

അമ്പലവയല്‍: അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്തരാഷ്ട്ര ചക്ക മഹോത്സവത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്ന വിഭവങ്ങളുമായി പ്രെഷ്യസ് സ്റ്റാള്‍. ചക്കസ്‌ക്വാഷ്, ചക്ക ജാം, ചക്കവരട്ടി, തുടങ്ങി 14 ഓളം വിഭവങ്ങളാണ് ഇവിടെ ഉള്ളത്. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രെഷ്യസ് ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. കാന്‍സറിനെ പ്രതിരോധിക്കുക, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കാഴ്ചശക്തി മെച്ചപ്പെടുത്തുക,കുടല്‍ രോഗങ്ങള്‍ തടയുക, ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, അസ്ഥികള്‍ക്ക് ശക്തി നല്‍കുക, തുടങ്ങിയ ഗുണങ്ങളാണ് ചക്ക ഉത്പന്നങ്ങങ്ങളില്‍ നിന്നും ഇവര്‍ നല്‍കുന്നത്.പത്ത് അംഗങ്ങളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

Leave Comment

Your email address will not be published. Required fields are marked *