Day: March 18, 2018

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ഇന്ന് സമാപിക്കും-18-Mar-2018

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ഇന്ന് സമാപിക്കും അമ്പലവയല്‍: പൂക്കളുടെ വര്‍ണ്ണ കാഴ്ചകള്‍ക്ക് വിരുന്നൊരുക്കിയ അന്താരഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന് ഞായറാഴ്ച സമാപനമാവും. വന്യമായതും പ്രകൃതിയില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതുമായ ഓര്‍ക്കിഡ് വൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്നു ഓര്‍ക്കിഡ് ഫെസ്റ്റ്. ഓര്‍ക്കിഡ് വര്‍ണ്ണ പ്രപഞ്ചത്തിലെ മുഖ്യ ഇനങ്ങളായ സിസാര്‍ പിങ്ക്, വൈറ്റ് കേപ്പ് ഓറഞ്ച്, പിങ്ക് വാനില, സോണിയ, എല്ലോ പര്‍പ്പിള്‍ പിങ്ക് സ്പോട്ട്, കാലിക്സോ, ജൈലാക് വൈറ്റ് എന്നിവ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. വയനാട് പ്രത്യേക കാര്‍ഷിക മേഖലയിലെ പ്രധാന പരിഗണന ഇനമായ…

ഓര്‍ക്കിഡ് കൃഷിയില്‍ വയനാടിന് രണ്ടര പതിറ്റാണ്ടിന്‍റെ പാരമ്പര്യം

ഓര്‍ക്കിഡ് കൃഷിയില്‍ വയനാടിന് രണ്ടര പതിറ്റാണ്ടിന്‍റെ പാരമ്പര്യം അമ്പലവയല്‍: കൃഷിയെ മാത്രം ആശ്രയിച്ച് നില നില്‍ക്കുന്ന വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയാവുകയാണ് പ്രത്യേക കാര്‍ഷിക മേഖലാ പ്രഖ്യാപനം. പുഷ്പ കൃഷിയ്ക്ക് പ്രാധാന്യം ലഭിക്കുമെന്നതിനാല്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ മേഖലയ്ക്ക് ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷകര്‍ പറയുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഓര്‍ക്കിഡ് സെസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയാണ് കൃഷി ആരംഭിച്ചത്.…

ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങളുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങളുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അമ്പലവയല്‍: അന്താരാഷ്ട്ര ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഡെന്‍ഡ്രോബിയം, ഫെലനോപ്സിസ് തുടങ്ങിയ എട്ടോളം വ്യത്യസ്ത ഇനങ്ങളിലുളള ഓര്‍ക്കിഡ് ചെടികളാണ് ഇവിടെ വില്‍പനയ്ക്കുളളത്. പൂര്‍ണ്ണമായും ജൈവ രീതിയിലുളള ചകിരി, കല്‍ക്കരി, ഇഷ്ടിക കഷണങ്ങള്‍ എന്നിവയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ തന്നെ ഉദ്യാനത്തില്‍ തന്നെ പൂവിട്ട ഉയര്‍ന്ന ഗുണനിലവാരമുളള ചെടികളാണ് ഇവിടെ…

വയനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചു

വയനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചു അമ്പലവയല്‍: കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി വയനാട് ജില്ലയെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചു. അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്‍റെ ഔദ്യോഗിക ഉത്ഘാടന ചടങ്ങിലാണ് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രഖ്യാപനം നടത്തിയത്. വയനാടിന്‍റെ തനത് പരമ്പാരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷണം, പുഷ്പ കൃഷി വ്യാപനം, ഫല വര്‍ഗ്ഗ ഗ്രാമം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ജില്ലയെ പ്രത്യേക കാര്‍ഷിക മേഖലയായി തിരഞ്ഞെടുത്തത്. 500 ഹെക്ടര്‍…

വയനാടിനെ കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ സമ്പന്നമാക്കും-കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍

അമ്പലവയല്‍:- കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ വയനാടിനെ സമ്പന്നമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്‍റെ ഔദ്യോഗിക ഉത്ഘാടനത്തിനോടനുബന്ധിച്ച് വയനാടിനെ പ്രത്യേക കാഷിക മേഖല പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്‍റെ പ്രത്യേക കാലാവസ്ഥയില്‍ വളരുന്ന പൂക്കൃഷിക്കും, നെല്ല്, പഴ വര്‍ഗ്ഗങ്ങള്‍ ചെറു ധാന്യങ്ങള്‍ എന്നിവയ്ക്കാണ് ഈ കാര്‍ഷിക മേഖലയില്‍ മുഖ്യ പരിഗണന ലഭിക്കുക. കാര്‍ഷികോദ്പാദനത്തിലും മൂല്യവര്‍ദ്ധനവിലും, വിപണി ഇടപെടലിലും കര്‍ഷകരുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പ്രത്യേക കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനം നടക്കുക. നഷ്ടപ്പെട്ട നെല്‍ വയലുകള്‍…

Minister visiting orchid fest

ഓര്‍ക്കിഡുകളും സുഗന്ധം പരത്തുന്നു

ഓര്‍ക്കിഡുകളും സുഗന്ധം പരത്തുന്നു. അമ്പലവയല്‍: ആകൃതിയിലും വര്‍ണ്ണത്തിലും ഭംഗിയിലും വൈവിധ്യമുളള ഓര്‍ക്കിഡുകള്‍ക്ക് സാധാരണ സുഗന്ധം കുറവാണ്. എന്നാല്‍ അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് മേളയില്‍ സുഗന്ധ പൂരിതമായ പത്തിനം ഓര്‍ക്കിഡുകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകമാകുന്നു. കേരളകാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുളള വെളളാനിക്കര കാര്‍ഷിക കോളേജില്‍ നിന്നാണ് സുഗന്ധമുളള ഓര്‍ക്കിഡുകള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുളളത്. കാര്‍ഷിക കോളേജിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫ്ളോറികള്‍ച്ചര്‍ ആന്‍റ് ലാന്‍ഡ് സ്കേപ്പിങ്ങിലെ അസിസ്റ്റന്‍റ് പ്രഫസര്‍മാരായ ജെസ്റ്റോ സി. ബെന്നി, ശില്‍പ പി. എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികളാണ് ഓര്‍ക്കിഡുമായി…