വയനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചു

Spread the love

വയനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചു

അമ്പലവയല്‍: കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി വയനാട് ജില്ലയെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചു.

അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്‍റെ ഔദ്യോഗിക ഉത്ഘാടന ചടങ്ങിലാണ് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രഖ്യാപനം നടത്തിയത്. വയനാടിന്‍റെ തനത് പരമ്പാരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷണം, പുഷ്പ കൃഷി വ്യാപനം, ഫല വര്‍ഗ്ഗ ഗ്രാമം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ജില്ലയെ പ്രത്യേക കാര്‍ഷിക മേഖലയായി തിരഞ്ഞെടുത്തത്. 500 ഹെക്ടര്‍ സ്ഥലത്ത് പൂക്കൃഷിയും 10 ഗ്രാമപഞ്ചായത്തുകളില്‍ പഴവര്‍ഗ്ഗങ്ങളും, 3500 ഹെക്ടറില്‍ നെല്‍കൃഷിയും ആണ് പ്രത്യേക കാര്‍ഷിക മേഖലയില്‍ ചെയ്യുക.

പരിപൂര്‍ണ്ണമായും കാര്‍ഷിക ജില്ലയായ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം . പത്ത് പഞ്ചായത്തുകളില്‍ ഫലവര്‍ഗ്ഗ കൃഷി വ്യാപനവും, മറ്റ് പഞ്ചായത്തുകളില്‍ താല്‍പര്യമുളള ആര്‍ക്കും ചെയ്യാവുന്ന തരത്തില്‍ പുഷ്പ കൃഷി വ്യാപനവുമാണ് ലക്ഷ്യമിടുന്നത്. ലോകത്തെ പുഷ്പ കൃഷിയുടെ ഹബ്ബായി അറിയപ്പെടുന്ന ചൈനയിലെ ഹുമ്മിങ് മാതൃകയില്‍ വയനാടിനെ പുഷ്പ കൃഷി ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. പരമ്പലാരാഗത നെല്‍ വിത്തിനങ്ങളെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്.ഇതിന്‍റെ ഭാഗമായി വിത്തിനങ്ങളെ യും അവ സംരക്ഷിക്കുന്ന കര്‍ഷകരെയും സംബന്ധിച്ച സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്തു. 2012 ആകുമ്പോഴേക്കും സംസ്ഥാനത്ത് 3500 ഹെക്ടറിലെങ്കിലും പരമ്പരാഗത നെല്‍ വിത്തിനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഫലവര്‍ഗ്ഗ ഗ്രാമങ്ങളില്‍ പ്രത്യേകമായ ഫല വ്യക്ഷത്തെകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനാല്‍ ജൂണ്‍ 5 ന് കൂടുതല്‍ പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യും.

Leave Comment

Your email address will not be published. Required fields are marked *