ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങളുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

Spread the love

ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങളുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

അമ്പലവയല്‍: അന്താരാഷ്ട്ര ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഡെന്‍ഡ്രോബിയം, ഫെലനോപ്സിസ് തുടങ്ങിയ എട്ടോളം വ്യത്യസ്ത ഇനങ്ങളിലുളള ഓര്‍ക്കിഡ് ചെടികളാണ് ഇവിടെ വില്‍പനയ്ക്കുളളത്. പൂര്‍ണ്ണമായും ജൈവ രീതിയിലുളള ചകിരി, കല്‍ക്കരി, ഇഷ്ടിക കഷണങ്ങള്‍ എന്നിവയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ തന്നെ ഉദ്യാനത്തില്‍ തന്നെ പൂവിട്ട ഉയര്‍ന്ന ഗുണനിലവാരമുളള ചെടികളാണ് ഇവിടെ വില്‍പനയ്ക്കുളളതാണ്. 2 മുതല്‍ 3 മാസം വരെയാണ് ഇവയുടെ വളര്‍ച്ച. പ്രധാനമായും തണുപ്പുളള കാലാവസ്ഥയാണ് ഇവക്കനുയോജ്യം. 250/- രൂപ വില വരുന്ന ഡെന്‍ഡ്രോബിയം ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡ് ചെടികളാണ് കൂടുതലായും വില്‍ക്കപ്പെടുന്നത്.

Leave Comment

Your email address will not be published. Required fields are marked *