അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ഇന്ന് സമാപിക്കും-18-Mar-2018

Spread the love

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ഇന്ന് സമാപിക്കും

അമ്പലവയല്‍: പൂക്കളുടെ വര്‍ണ്ണ കാഴ്ചകള്‍ക്ക് വിരുന്നൊരുക്കിയ അന്താരഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന് ഞായറാഴ്ച സമാപനമാവും. വന്യമായതും പ്രകൃതിയില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതുമായ ഓര്‍ക്കിഡ് വൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്നു ഓര്‍ക്കിഡ് ഫെസ്റ്റ്. ഓര്‍ക്കിഡ് വര്‍ണ്ണ പ്രപഞ്ചത്തിലെ മുഖ്യ ഇനങ്ങളായ സിസാര്‍ പിങ്ക്, വൈറ്റ് കേപ്പ് ഓറഞ്ച്, പിങ്ക് വാനില, സോണിയ, എല്ലോ പര്‍പ്പിള്‍ പിങ്ക് സ്പോട്ട്, കാലിക്സോ, ജൈലാക് വൈറ്റ് എന്നിവ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. വയനാട് പ്രത്യേക കാര്‍ഷിക മേഖലയിലെ പ്രധാന പരിഗണന ഇനമായ പൂകൃഷി മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കി ഈ മേളയിലെ മുഖ്യ പങ്കാളികളായ ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടേയും, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച് സെന്‍ററിന്‍റെയും പരിപൂര്‍ണ്ണ പിന്‍തുണ നല്‍കുമെന്ന് അവര്‍ അിറയിച്ചു. ഡിസംബറില്‍ തൃശ്ശൂരില്‍ നടക്കുന്ന വൈഗ പ്രദര്‍ശന മേളയ്ക്കും 2019 ജനുവരിയില്‍ അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലിയ്ക്കും കൃഷി മന്ത്രിയുടെ പ്രത്യേക ആവശ്യ പ്രകാരം സഹകരണം ഉണ്ടാകുമെന്നും ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ പ്രസിഡണ്ട് പ്രൊഫസര്‍ എ.കെ. ഭട്ട്നഗര്‍ സെക്രട്ടറി പ്രമീള പഥക് , ഐ.സി.എ.ആര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഡേ. ടി. ജാനകി റാം എന്നിവര്‍ പറഞ്ഞു.

 

Leave Comment

Your email address will not be published. Required fields are marked *