വയനാടൻ ഫിൽറ്റർ കോഫി പരിചയപ്പെടുത്തി വേവിൻ പൂപ്പൊലിയിൽ

Spread the love

അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയിൽ എത്തുന്നവർക്ക് വയനാടൻ ഫിൽറ്റർ കോഫി പരിചയപ്പെടുത്തുകയാണ് നബാർഡിന് കീഴിൽ കൽപ്പറ്റ ആസ്ഥാനമായി    പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യൂസർ കമ്പനി.

 പൂപ്പൊലിയിൽ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ സ്റ്റാൾ ജനശ്രദ്ധ നേടി.
 വയനാടൻ കാപ്പി മൂല്യ വർദ്ധിത ഉത്പന്നത്തിന് കർഷകരുടെ സാധ്യതയും പ്രതീക്ഷയും വിളിച്ചോതുന്നതാണ് വേവിൻ  കമ്പനിയുടെ  വിൻകോഫി സ്റ്റാൾ. കാപ്പി കർഷകർക്ക് ഇവിടെ ഉത്പന്നം പരിചയപ്പെടാനും,  മാർക്കറ്റ് വിലയേക്കാൾ കൂട്ടി കാപ്പി  വിൽക്കാൻ അവസരവും – വിവരശേഖരണവും നടത്തുന്നുണ്ട്. കാപ്പി കർഷകർക്ക് ഏറെ പ്രതീക്ഷനൽകുന്ന പദ്ധതികൾ ഇതിനോടകം ആവിഷ്ക്കരിച്ച വേവിൻ പ്രൊഡുസർ കമ്പനിയുടെ പ്രവർത്തനങ്ങളും ഇവിടെ നിന്നും മനസിലാക്കാം. കാപ്പികൃഷിയുടെ വ്യാപനത്തിനും കാപ്പി കർഷകരുടെ ഉന്നമനത്തിനുമായാണ് വേവിൻ പ്രവർത്തിക്കുന്നതെന്ന് സി.ഇ.ഒ. കെ.     രാജേഷ് പറഞ്ഞു.
നബാർഡിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 101 ഉല്പാദക കമ്പനികളിൽ വയനാട്ടിൽ 11 എണ്ണം പ്രവർത്തിക്കുന്നുണ്ട്.  പുൽപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന  വേ കഫേയും  കാപ്പി കർഷകർക്കിടയിലാണ് പ്രവർത്തിക്കുന്നത്. വ്യത്യസ്ത ഇനം കാപ്പി ഉൽപ്പന്നങ്ങളെയും ഉല്പാദനക്ഷമത കൂടിയ കാപ്പി തൈകളെയും വേ കഫേയുടെ സ്റ്റാളിൽ പരിചയപ്പെടുത്തുന്നു.  റബ്ബറിനുള്ളിൽ ഇടവിളകൃഷിയായി കാപ്പി നടുന്നതിന് കർഷകർക്ക് വേകഫേ  പ്രായോഗിക പരിശീലനവും  നൽകുന്നുണ്ടന്ന് റോയി    ആന്റണി പറഞ്ഞു.

Leave Comment

Your email address will not be published. Required fields are marked *