ലഹരി വിരുദ്ധ ഡിജെ തരംഗം ഇന്ന് പൂപ്പൊലിയില്‍

Spread the love

വ്യത്യസ്തമായ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി സുല്‍ത്താന്‍ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കു സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, യുവാക്കളുടെ ഹരമായി മാറികൊണ്ടിരിക്കു ഡിജെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി പൂപ്പൊലി വേദിയിലരങ്ങേറും. ഡിജെ പരിപാടികളില്‍ ലഹരിയുടെ ഉപയോഗം അമിതമാണെന്ന  ആക്ഷേപത്തെ തീര്‍ത്തും പ്രതിരോധിക്കു തരത്തിലാണ് പൂപ്പൊലിയില്‍ ഡിജെ  ഒരുക്കിയിരിക്കുന്നത്.  കൂടുതലായും മലയാളം ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബ്രസീല്‍ , റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തനതായ നൃത്ത രൂപവും വയനാ’ട്ടിലെ ഗോത്ര വിഭാഗങ്ങളുടെ നൃത്തവുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.  വിദ്യാര്‍ത്ഥികളെയും, കുടുംബങ്ങളെയും ലക്ഷ്യമി’ ട്ടാണ് ഈ പരിപാടി ഒരുക്കിയിരിക്കുതെ്ന്ന്  സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ പ്രസിഡണ്ട് ബാബു പറഞ്ഞു. വലിയൊരു ദൗത്യവുമായി ഇറങ്ങിരിക്കുന്ന  സേവനയ്ക്ക് കിട്ടുന്ന പ്രതിഫലം മുഴുവന്‍ സദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന്   പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave Comment

Your email address will not be published. Required fields are marked *