ലഹരി വിമുക്‌ത സന്ദേശവുമായി എക്സൈസ് വകുപ്പ് പൂപ്പൊലിയിൽ

Spread the love

അമ്പലവയൽ: സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ  സന്ദേശവുമായി എക്സൈസ് വകുപ്പ് പൂപ്പൊലിയിൽ.മദ്യം, പുകവലി, ദൂഷ്യ ഫലങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്നതാണ് എക്സൈസ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ജനങ്ങൾക്ക് ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പരമായ അസുഖങ്ങളെ കുറിച്ചും കൂടുതൽ ആഴത്തിൽ മനസ്സിലാക്കി കൊടുക്കാൻ ഇവർക്ക് ഇതിലൂടെ കഴിഞ്ഞു. മുതിർന്നവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ അത് കുട്ടികളിലേക്ക് എത് രീതിയിൽ സ്വാധീനിക്കുന്നു എന്നും അത് പുതിയ തലമുറയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇവർ ചിത്രങ്ങളിലൂടെ മനസിലാക്കി കൊടുക്കുന്നു.വയനാട്ടിൽ ലഹരി സംബന്ധമായ   ഒട്ടനവധി കേസുകൾ പിടികൂടിയതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ്‌ ലഹരി വിമുക്ത സന്ദേശവുമായി തുടർച്ചയായി നാല് വർഷവും പൂപ്പൊലിയിൽ അവരുടെ നിറസാന്നിധ്യം അറിയിക്കുന്നത്.

 

Leave Comment

Your email address will not be published. Required fields are marked *