പൂപ്പൊലി 2019-ന് ഒരുവര്‍ഷം മുന്‍പേ പ്രചാരണം ആരംഭിച്ചു: വിക്കീപീഡിയയിലും, വികാസ് പീഡിയയിലും പൂപ്പൊലി വിവരങ്ങള്‍

Spread the love

കേരളാകാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അടുത്ത വര്‍ഷം നടത്തുന്ന ആറാമത് അന്താരാഷ്ട്ര പുഷ്പ മേളയായ പൂപ്പൊലി 2019-ന് ഒരുവര്‍ഷം മുന്‍പേ പ്രചരണം തുടങ്ങി. ഇതിന്റെ ഭാഗമായി പൂപ്പൊലിക്കുവേണ്ടി. പൂപ്പൊലി ഡോട്ട് ഓര്‍ഗ് എന്ന പേരില്‍ ആരംഭിച്ച വെബ് സൈറ്റ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സ്വദേശി സന്മതി രാജാണ് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തത്. ഈ വര്‍ഷത്തെ മീഡിയ കമ്മിറ്റി തയ്യാറാക്കിയ പൂപ്പൊലി വയനാട് എന്ന ഫെയ്‌സ് ബുക്ക് പേജിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സംഘാടക സമിതി അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വാട്സ് ആപ് കൂട്ടായ്മയ്മയും രൂപീകരിച്ചിരുന്നു.. സന്ദര്‍ശകരില്‍ നി്ന്ന് ശേഖരിച്ച ഫോൺ നമ്പറുകള്‍ ഉള്‍പ്പെടുത്തി വാട്സ് ആപ് കൂട്ടായ്മ വിപുലപ്പെടുത്തും. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും അടുത്ത വര്‍ഷത്തെ പൂപ്പൊലിയുടെ പ്രചരണം രാജ്യാന്തര തലത്തില്‍ വ്യാപിപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രനും പിആര്‍ഒ ഏ.അബ്ദുള്‍ റഹിമാനും പറഞ്ഞു.

പൂപ്പൊലിയെക്കുറിച്ച് ഈ വര്‍ഷം മുതല്‍ ഓൺലൈന്‍ വിവരങ്ങളുടെ സ്രോതസ്സായ വിക്കീപീഡിയയിലും, ഇന്‍ഡ്യഗവമെന്റിന്റെ ഔദ്യേഗിക വിജ്ഞാന വികസനപോര്‍ട്ടലായ വികാസ് പീഡിയയിലും വിവരങ്ങള്‍ ലഭിച്ചു തുടങ്ങി. വിക്കീപീഡിയയില്‍ വിവരദാതാവായ നന്ദകുമാറും വികാസ് പീഡിയയില്‍ സ്റ്റേറ്റ് കോ ഓഡിനേറ്റര്‍ സി.വി ഷിബുവുമാണ് വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളത്. വിവിധ ഭാഷാ പോര്‍ട്ടലുകളില്‍ ഇതിനോടകം പൂപ്പൊലി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവയൊക്കെ കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പൂപ്പൊലികൂടി സന്ദര്‍ശിക്കാനുളള അവസരമൊരുക്കും.

Leave Comment

Your email address will not be published. Required fields are marked *