പൂപ്പൊലി 2018 ഇന്ന് സമാപിക്കും 18.01.2018

Spread the love
അമ്പലവയല്‍:- കേരളാ കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി 2018 ഇന്ന്  സമാപിക്കും. പൂപ്പൊലിയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ഈ വര്‍ഷമാണ്. ജനുവരി ഒിന്നിന് ആരംഭിച്ച പുഷ്പമേള കാണാന്‍ കുട്ടികളുള്‍പ്പടെ പതിനാറാം തീയതി വരെ നാലുലക്ഷത്തില്‍പരം പേരെത്തി. ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങി പരിഗണന അര്‍ഹിക്കുന്ന നിരവധിപേര്‍ക്ക് സൗജന്യമായും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കൺസഷന്‍ നിരക്കിലുമായിരുന്നു പ്രവേശനം.  ടിക്കറ്റ് വില്പന ഇനത്തില്‍ മാത്രം എപത്തിയൊന്നുലക്ഷം രൂപ വരുമാനം ലഭിച്ചു. പൂപ്പൊലി സമാപിക്കുമ്പോള്‍ ഇത് ഒരുകോടി രൂപയിലേക്ക് എത്തുമൊണ് പ്രതീക്ഷ.
പുതിയ കാര്‍ഷിക മേഖലയില്‍ പുതിയ അറിവുകള്‍ക്കും ആശയ കൈമാറ്റത്തിനും ചര്‍ച്ചകള്‍ക്കും പൂപ്പൊലിയില്‍ വേദിയൊരുങ്ങി. സെമിനാറുകള്‍, അന്താരാഷ്ട്ര സിമ്പോസിയം, കര്‍ഷകരുമായുളള സംവാദം എന്നിവയും ആസൂത്രണവും പുഷ്പ മേളയോടനുബന്ധിച്ച് നടു. കേരളാ കാര്‍ഷിക സര്‍വ്വകലാശാലയുടെയും നിരവധി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, കാര്‍ഷിക മേഖലയിലെ അനേകം സംരഭകരുടേയും സ്റ്റാളുകള്‍ പൂപ്പൊലി നഗരിയിലൊരുക്കിയിരുന്നു. ഗവേഷണ കേന്ദ്രത്തിന്റെ പന്ത്രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കുശേഷം വിദേശ ഇനങ്ങളുടേതുള്‍പ്പടെ നൂറുകണക്കിന് വ്യത്യസ്ത ഇനം പൂക്കളുടെ ശേഖരവും ഗ്ലാഡിയോലസ് ഉദ്യാനം, ഡാലിയ ഗാര്‍ഡന്‍,വെളള പൂക്കളുടെ മൂൺ ഗാര്‍ഡന്‍, നൂറില്‍പരം നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന  പാടശേഖരം തുടങ്ങിവയെല്ലാം ഒരുക്കിയിരുു.  സ്വിപ്പ്‌ലൈന്‍ ഉള്‍പ്പെടെ സാഹസിക അഭ്യാസ പ്രകടനം, കുട്ടികളുടെ പാര്‍ക്ക്,  പക്ഷികളുടെയും, ഓമന മൃഗങ്ങളുടെയും പ്രദര്‍ശനം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, അലങ്കാര മത്സ്യപ്രദര്‍ശനം, ഓര്‍ക്കിഡുകളുടെ പ്രദര്‍ശനം, കളളിമുള്‍ ചെടികളുടെ ശേഖരം, വയനാട് ചുരത്തിന്റേ മാതൃക തുടങ്ങിയവയെല്ലാം സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു.
വിപുലമായ സംഘാടക സമിതി അംഗങ്ങളും, ആര്‍.എ,ആര്‍, എസിലെ ജീവനക്കാരും, വിരമിച്ചവരും, അമ്പലവയല്‍ ജനമൈത്രി പോലിസ്, സദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മേളയുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു.  പരാതികളില്ലാത്ത പുഷ്പ മേളയായിരുു ഇത്. ജര്‍മ്മനി ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളിലും കര്‍ണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലും പൂപ്പൊലിയ്ക്ക് നല്ല പ്രചരണം ലഭിച്ചു.  വയനാടിന്റെ ടൂറിസം മേഖലയ്ക്കും ഉണര്‍വേകുതുമായിരുു ഇത്തവണത്തെ പൂപ്പൊലി. സമാപന സമ്മേളനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി  വി.എസ് സുനില്‍ കുമാര്‍ ഉത്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണവും, കാര്‍ഷിക സര്‍വകലാശാല ഭരണസമിതി അംഗവും ഒല്ലൂര്‍ എം.എല്‍.എയുമായ അഡ്വ:കെ രാജന്‍ പ്രത്യേക പ്രഭാഷണവും നടത്തും. എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു തുടങ്ങി ഒട്ട’നവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, സര്‍വകലാശാലാ പ്രതിനിധികളും, കര്‍ഷക നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. പൂപ്പൊലിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം, സുവനീര്‍ പ്രകാശനം, മീഡിയ കമ്മിറ്റി തയ്യാറാക്കിയ പൂപ്പൊലി വോയ്‌സിന്റെ പ്രകാശനം, വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം മികച്ച സേവനം കാഴ്ച വച്ചവരെ ആദരിക്കല്‍  എന്നിവയും സമാപന ചടങ്ങില്‍ നടക്കും.

 

Leave Comment

Your email address will not be published. Required fields are marked *