പഠനയാത്രകൾ വയനാട്ടിലേക്ക്: അറിവിന്റെ വിദ്യാലയമായി പൂപ്പൊലി

Spread the love
 ക്രിസ്തുമസ് പുതുവത്സര അവധി യാഘോഷത്തിനും പഠനയാത്രകൾക്കും ഇത്തവണ മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാലയങ്ങൾ തിരഞ്ഞെടുത്തത് വയനാടിനെ.
വയനാടിന്റെ പ്രധാന ടൂറിസം സീസണിൽ പൂപ്പൊലി നടക്കുന്നതിനാൽ സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന ഇടമായി അമ്പലവയലും മാറി.
    അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേള അറിവിന്റെ വിദ്യാലയമായി മാറി.. ദിവസവും ഇരുപതിലേറെ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ്  പൂപ്പൊലി സന്ദര്‍ശിക്കാനെത്തുന്നത്. കുരുന്നുകളുടെ ചിരിയും കളിയും പൂപ്പൊലിയില്‍ ഉത്സവമാകുന്നു. വിനോദത്തിനുപുറമെ പഠനത്തിനും പരസ്പര സഹായസഹകരണങ്ങള്‍ക്കും വേദിയാവുകയാണ് പൂപ്പൊലി. ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിൽ കുട്ടികൾ പൂപ്പൊലിയിലെത്തി. ജി.എസ്.എസ് ആനപ്പാറ, സെന്റ് പീറ്റേര്‍സ് മീനങ്ങാടി, മാര്‍ ബസേലിയോസ് കോളിയാടി, ജി.എച്ച്.എസ്.എസ് അമ്പലവയല്‍, ജിഎച്ച്എസ്എസ് ചേനാട് തുടങ്ങിയ വിദ്യാലയങ്ങളില്‍ നിന്നും ആയിരകണക്കിന് വിദ്യാർത്ഥികളും  അധ്യാപകരുമാണ്  പൂപ്പൊലി സന്ദര്‍ശിക്കാന്‍ ഇന്നെത്തിയത്. പ്രവേശനടിക്കറ്റ്, ഐസ്‌ക്രീം, വിനോദ യന്ത്രങ്ങള്‍ തുടങ്ങിയവയില്‍ ഇളവ് വരുത്തിയിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് കൂടാന്‍ കാരണമാകുന്നു..
പൂപ്പൊലി സന്ദര്‍ശിക്കാന്‍ എത്തുന്ന  കാണികള്‍ക്ക് അദ്ഭുതമാണ്  ഈ വിദ്യാര്‍ത്ഥി സംഗമം. ഭക്ഷ്യ സാധനങ്ങളും, വെളളവും എല്ലാം പങ്കുവെയ്ക്കുന്ന  കുരുന്നുകള്‍ മറ്റുളളവര്‍ക്ക് മാതൃകയാകുന്നു.

Leave Comment

Your email address will not be published. Required fields are marked *