കാർഷിക സംരംഭകരുടെ സാമ്പത്തിക സുരക്ഷയൊരുക്കാൻ ഇസാഫ്

Spread the love
അമ്പലവയൽ: കാർഷിക സംരംഭകരുടേയും കർഷകരുടേയും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളാണ് ഇസാഫ് ചെയ്യുന്നതെന്ന് സ്ഥാപക ഡയറക്ടും ,ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. പോൾ തോമാസ് അമ്പലവയലിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൂപ്പൊലി പൂ കൃഷിയുടെ സാധ്യതകളാണ് ജനങ്ങൾക്ക്   കാണിച്ച് തരുന്നത്.ഈ മേഖലയിലെ സംരംഭകർക്കും ഇസാഫ് ബാങ്ക് വഴി സഹായം നൽകും.. ഇന്ത്യയിൽ 20 ലക്ഷം  അംഗങ്ങളും കേരളത്തിൽ 6 ലക്ഷം അംഗങ്ങളും ഉള്ള ഇസാഫ് വയനാട്ടിലും പ്രർത്തനങ്ങൾ തുടങ്ങി. കർഷകരുടെ ‘അതിജീവനത്തിന് അവരെ പ്രാപ്തരക്കുക എന്നതാണ് ഇസാഫിന്റെ പ്രധാന പ്രവർത്തനങ്ങൾ.കാർഷിക ബിരുദദാരിയായ പോൾ.കെ. തോമാസ് ഇസാഫിന്റെ പ്രവർത്തനങ്ങൾക്ക് ബാങ്കിങ്ങിലൂടെ പുതിയ മാനം നൽകിയിരിക്കയാണ്.
 വയനാട്ടിൽ കൽപ്പറ്റ ,മാനന്തവാടി, പൊഴുതന, ‘ കുപ്പാടിത്തറ എന്നിവിടങ്ങളിൽ ഇസാഫ് ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.  വയനാട്ടിൽ കഷകർക്ക് ഒപ്പം നിന്ന്  കൂടുതൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇസാഫ് എന്ന് കെ. പോൾ തോമസ് വ്യക്തമാക്കി

Leave Comment

Your email address will not be published. Required fields are marked *