Month: January 2018

ജല സാക്ഷരത ലക്ഷകണക്കിന് ആളുകളിലേക്കെത്തിച്ച് പൂപ്പൊലിക്ക് സമാപനം

കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാരംഭിച്ച അഞ്ചാമത് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2018-ന് വര്‍ണ്ണാഭമായ സമാപനം. സമാപന സമ്മേളനത്തിന് മുന്നോടിയായി എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്റെയും, ഐസി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ അമ്പലവയല്‍ ടൗണില്‍ സാംസ്‌കാരിക ഘോഷയാത്ര നടന്നു..  സംഘാടക സമിതി അംഗങ്ങള്‍ കാര്‍ഷിക സര്‍വകലാശാല ജീവനക്കാര്‍ കര്‍ഷകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ജീവനക്കാര്‍ തുടങ്ങി നൂറുകണക്കിന് പേര്‍ പൂപ്പൊലി യാത്രയില്‍ പങ്കാളികളായി.   ഏകദേശം അഞ്ചുലക്ഷത്തോളം പേരാണ് ഇത്തവണ…

വയനാടിന്റെ പ്രത്യേക കാർഷിക മേഖല മാർച്ചിൽ നിലവിൽ വരുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ

പുഷ്പകൃഷി, സുഗന്ധ നെൽവിത്ത് സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വയനാട് പ്രത്യേക കാർഷിക മേഖലാ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നുമുതൽ 18 വരെ നടന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പ ഫല സസ്യ പ്രദർശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഷ്പ കൃഷി വികസനത്തിനായി ഗവേഷണ കേന്ദ്രത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കാർഷിക…

പൂപ്പൊലി 2019-ന് ഒരുവര്‍ഷം മുന്‍പേ പ്രചാരണം ആരംഭിച്ചു: വിക്കീപീഡിയയിലും, വികാസ് പീഡിയയിലും പൂപ്പൊലി വിവരങ്ങള്‍

കേരളാകാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അടുത്ത വര്‍ഷം നടത്തുന്ന ആറാമത് അന്താരാഷ്ട്ര പുഷ്പ മേളയായ പൂപ്പൊലി 2019-ന് ഒരുവര്‍ഷം മുന്‍പേ പ്രചരണം തുടങ്ങി. ഇതിന്റെ ഭാഗമായി പൂപ്പൊലിക്കുവേണ്ടി. പൂപ്പൊലി ഡോട്ട് ഓര്‍ഗ് എന്ന പേരില്‍ ആരംഭിച്ച വെബ് സൈറ്റ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സ്വദേശി സന്മതി രാജാണ് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തത്. ഈ വര്‍ഷത്തെ മീഡിയ കമ്മിറ്റി തയ്യാറാക്കിയ പൂപ്പൊലി വയനാട് എന്ന ഫെയ്‌സ് ബുക്ക്…

വയനാട്ടില്‍ ചെറുധാന്യ കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതിയെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

വയനാട്ടില്‍ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിലാദ്യമായി പാലക്കാട് ജില്ലയിലെ അഗളിയില്‍ നടപ്പിലാക്കിയ ഈ പദ്ധതി ഈ വര്‍ഷം മുതല്‍ വയനാട്ടിലേക്കും വ്യാപിപ്പിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2018-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കു ഇന്‍ഡ്യന്‍…

പൂപ്പൊലി 2018 ഇന്ന് സമാപിക്കും 18.01.2018

അമ്പലവയല്‍:- കേരളാ കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി 2018 ഇന്ന്  സമാപിക്കും. പൂപ്പൊലിയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ഈ വര്‍ഷമാണ്. ജനുവരി ഒിന്നിന് ആരംഭിച്ച പുഷ്പമേള കാണാന്‍ കുട്ടികളുള്‍പ്പടെ പതിനാറാം തീയതി വരെ നാലുലക്ഷത്തില്‍പരം പേരെത്തി. ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങി പരിഗണന അര്‍ഹിക്കുന്ന നിരവധിപേര്‍ക്ക് സൗജന്യമായും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കൺസഷന്‍ നിരക്കിലുമായിരുന്നു പ്രവേശനം.  ടിക്കറ്റ് വില്പന ഇനത്തില്‍ മാത്രം എപത്തിയൊന്നുലക്ഷം രൂപ വരുമാനം ലഭിച്ചു.…

ലഹരി വിരുദ്ധ ഡിജെ തരംഗം ഇന്ന് പൂപ്പൊലിയില്‍

വ്യത്യസ്തമായ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി സുല്‍ത്താന്‍ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കു സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, യുവാക്കളുടെ ഹരമായി മാറികൊണ്ടിരിക്കു ഡിജെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി പൂപ്പൊലി വേദിയിലരങ്ങേറും. ഡിജെ പരിപാടികളില്‍ ലഹരിയുടെ ഉപയോഗം അമിതമാണെന്ന  ആക്ഷേപത്തെ തീര്‍ത്തും പ്രതിരോധിക്കു തരത്തിലാണ് പൂപ്പൊലിയില്‍ ഡിജെ  ഒരുക്കിയിരിക്കുന്നത്.  കൂടുതലായും മലയാളം ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബ്രസീല്‍ , റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തനതായ നൃത്ത രൂപവും വയനാ’ട്ടിലെ ഗോത്ര വിഭാഗങ്ങളുടെ നൃത്തവുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.  വിദ്യാര്‍ത്ഥികളെയും,…

നൂറിൽ പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ മാതൃകാ നെൽവയൽ

പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടുള്ള മനോഹരമായ നെൽപാടങ്ങളുരാണ്. വയൽനാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തുന്നവർക്ക് ഈ പാടങ്ങൾ സമ്മാനിക്കുന്നത്. . സ്റ്റാളിന്റെ മുന്‍കവാടത്തില്‍ പച്ചപ്പ്‌വിരിയിച്ച് നിരന്നുനില്‍ക്കുന്ന  വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരം  കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുന്നു . കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒര ഏക്കര്‍ വയലിൽ  നൂറ്റിയൊന്നില്‍പരം  നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്.  പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്,…

വയനാടൻ ഫിൽറ്റർ കോഫി പരിചയപ്പെടുത്തി വേവിൻ പൂപ്പൊലിയിൽ

അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയിൽ എത്തുന്നവർക്ക് വയനാടൻ ഫിൽറ്റർ കോഫി പരിചയപ്പെടുത്തുകയാണ് നബാർഡിന് കീഴിൽ കൽപ്പറ്റ ആസ്ഥാനമായി    പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യൂസർ കമ്പനി.  പൂപ്പൊലിയിൽ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ സ്റ്റാൾ ജനശ്രദ്ധ നേടി.  വയനാടൻ കാപ്പി മൂല്യ വർദ്ധിത ഉത്പന്നത്തിന് കർഷകരുടെ സാധ്യതയും പ്രതീക്ഷയും വിളിച്ചോതുന്നതാണ് വേവിൻ  കമ്പനിയുടെ  വിൻകോഫി സ്റ്റാൾ. കാപ്പി കർഷകർക്ക് ഇവിടെ ഉത്പന്നം പരിചയപ്പെടാനും,  മാർക്കറ്റ് വിലയേക്കാൾ കൂട്ടി കാപ്പി  വിൽക്കാൻ അവസരവും – വിവരശേഖരണവും നടത്തുന്നുണ്ട്. കാപ്പി കർഷകർക്ക് ഏറെ…

പഠനയാത്രകൾ വയനാട്ടിലേക്ക്: അറിവിന്റെ വിദ്യാലയമായി പൂപ്പൊലി

 ക്രിസ്തുമസ് പുതുവത്സര അവധി യാഘോഷത്തിനും പഠനയാത്രകൾക്കും ഇത്തവണ മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാലയങ്ങൾ തിരഞ്ഞെടുത്തത് വയനാടിനെ. വയനാടിന്റെ പ്രധാന ടൂറിസം സീസണിൽ പൂപ്പൊലി നടക്കുന്നതിനാൽ സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന ഇടമായി അമ്പലവയലും മാറി.     അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേള അറിവിന്റെ വിദ്യാലയമായി മാറി.. ദിവസവും ഇരുപതിലേറെ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ്  പൂപ്പൊലി സന്ദര്‍ശിക്കാനെത്തുന്നത്. കുരുന്നുകളുടെ ചിരിയും കളിയും പൂപ്പൊലിയില്‍ ഉത്സവമാകുന്നു. വിനോദത്തിനുപുറമെ പഠനത്തിനും പരസ്പര സഹായസഹകരണങ്ങള്‍ക്കും വേദിയാവുകയാണ് പൂപ്പൊലി. ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിൽ…

പൂക്കളുടെ നാട്ടിൽ പൂമ്പാറ്റകളായി അവർ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി

പൂക്കളുടെ നാട്ടിൽ പൂമ്പാറ്റകളായി അവർ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീൽ ചെയറിൽ അമ്പലവയൽ: ജനുവരി ഒന്നിന് അമ്പലവയലിൽ ആരംഭിച്ച പൂപ്പൊലിയുടെ അഞ്ചാം പതിപ്പിൽ ലക്ഷകണക്കിന് ആളുകൾ സന്ദർശകരായി എത്തിയെങ്കിലും ചൊവ്വാഴ്ച അന്താരാഷ്ട്ര പുഷ്പമേളക്കെത്തിയ പതിനേഴംഗ സംഘത്തിന്റെ വരവ് സംഘാടകരിൽ ആവേശമുണർത്തി.      രോഗത്തിന്റെയും  ശാരീരിക അസ്വസ്ഥതകളുടെയും അവശതകൾ കൊണ്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ  വിശ്രമിക്കുന്ന ഈ പതിനേഴ് പേരും മലപ്പുറത്ത് നിന്നാണ് വയനാടും പൂപ്പൊലിയും കാണാൻ എത്തിയത്. മലപ്പുറം…